Post Category
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അംഗങ്ങളായവരുടെ മക്കളില്‍ എല്‍.കെ.ജി, ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സുകളില്‍ പുതുതായി അഡ്മിഷന് നേടുന്ന കുട്ടികള്‍ക്ക് പനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം അനുവദിക്കന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷന് നേടുന്ന സ്കൂളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം സഹിതം ജുലൈ പത്തിന് മുമ്പായി ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 0497 2970272.
date
- Log in to post comments