Skip to main content

കീഴാറ്റൂര്‍: റോഡ് വീതി കൂട്ടാന്‍ എട്ടു കോടിയുടെ ഭരണാനുമതി

കീഴാറ്റൂര്‍ ജംഗ്ഷനില്‍ നിന്നും ദേശീയപാതയിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്ന പ്രവൃത്തിക്ക് എട്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കണ്ണൂര്‍ മേഖലാതല അവലോകന യോഗത്തില്‍ അറിയിച്ചു. കീഴാറ്റൂര്‍ ബൈപ്പാസ് പ്രവര്‍ത്തനങ്ങളില്‍ കാലതാമസം നേരിടുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ പരാമര്‍ശത്തിന് മറുപടിയായാണ് സെക്രട്ടറി ഇത് അറിയിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായാല്‍ റോഡ് വീതി കൂട്ടി വികസിപ്പിക്കുന്ന പ്രവൃത്തിയിലേക്ക് കടക്കാന്‍ സാധിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാനുള്ള അര്‍ത്ഥനാപത്രം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചതായി പിഡബ്ല്യുഡി റോഡ് വിഭാഗം അറിയിച്ചു.

date