Post Category
ഭിന്നശേഷി വാരാചരണം : കൈയ്യൊപ്പ് ശേഖരണ കൂട്ടായ്മ
സര്‍വ ശിക്ഷാ അഭിയാന്‍ തിരുവല്ല ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴ് വരെ ആചരിക്കുന്ന ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് കൈയ്യൊപ്പ് ശേഖരണ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവല്ല ഡയറ്റില്‍ നടന്ന കൂട്ടായ്മ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.വിജയമോഹന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ബിജു ലങ്കാഗിരി, കൗണ്‍സിലര്‍മാരായ എം.പി.ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ വേണാട്ട്, ശാന്തമ്മ മാത്യു, ഡയറ്റ് പ്രിന്‍സിപ്പാള്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തിരുവല്ല ബിപിഒ എന്‍.ജി.ശ്രീലത സ്വാഗതവും എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.വി.സിന്ധു നന്ദിയും പറഞ്ഞു. (പിഎന്‍പി 3240/17)
date
- Log in to post comments