Skip to main content

ഐ. ടി. ഐ പ്രവേശനം

പട്ടികജാതിവികസന വകുപ്പിന് കീഴില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച്  പരിശീലനം നല്‍കുന്ന  ജില്ലയിലെ  പൊന്നാനി,  പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം ഐ ടി ഐ കളില്‍, പൊന്നാനി (ഇലക്ട്രീഷ്യന്‍-മെട്രിക്ക്), പാണ്ടിക്കാട് (ഡ്രാഫ്ട്സ്മാന്‍ സിവില്‍ മെട്രിക്ക്), പാതായ്ക്കര (പ്ലംബര്‍ - നോണ്‍ മെട്രിക്ക്),  കേരളാധീശ്വരപുരം   (പ്ലംബര്‍-നോണ്‍ മെട്രിക്ക്),  എന്നീ ട്രേഡുകളില്‍ 2025 അധ്യയനവര്‍ഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. tthps://scdditiadmission.kerala.gov.in  എന്ന ലിങ്കിലൂടെയും  ഐ ടി ഐ കളിലെ ഹെല്‍പ് ഡെസ്‌ക് വഴിയും  ഓണ്‍ലൈനായി  അപേക്ഷ നല്‍കാം. അപേക്ഷകര്‍ക്ക് 14 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി  ഇല്ല.  സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും  10 ശതമാനം വീതം  പട്ടികവര്‍ഗ്ഗം, മറ്റുവിഭാഗം   എന്നിവര്‍ക്കായി  സംവരണം ചെയ്തിട്ടുണ്ട്. സൗജന്യ പരിശീലനത്തിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയും എല്ലാ വിഭാഗക്കാര്‍ക്കും ടെക്സ്റ്റ്ബുക്കുകള്‍,  സ്റ്റഡീടൂര്‍ അലവന്‍സ്, വര്‍ക്ക്ഷോപ്പ് ഡ്രസ്സ് അലവന്‍സ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കും. അപേക്ഷിക്കാനുള്ള  അവസാന തിയതി ജൂണ്‍ 16.  വിവരങ്ങള്‍ക്ക് ഐ. ടി. ഐ കളുമായി ബന്ധപ്പെടാം. ഫോണ്‍:  പൊന്നാനി- 0494-2664170, 9746158783, പാണ്ടിക്കാട്-0483-2780895, 9446531099, പാതായ്ക്കര 0493-226068, 8111931245, കേരളാധീശ്വരപുരം-0494-281300, 9562844648.

date