Post Category
തപാല്‍ സേവനങ്ങള്‍ തടസപ്പെടും
പുതിയ സോഫ്റ്റ്വെയര് മൈഗ്രേഷന്‍ നടക്കുന്നതിനാല്‍ മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ജൂലൈ 21ന് 'നോ ട്രാന്സാക്ഷന് ഡേ' ആയിരിക്കുമെന്ന് മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് സൂപ്രണ്ട് അറിയിച്ചു. പണമിടപാടുകള്‍ നടത്തുന്നതും തപാല്‍ ഉരുപ്പടികള്‍ അയക്കുന്നതും ഉള്‍പ്പെടെ യാതൊരു വിധ സേവനങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതല്ല. കൂടാതെ സോഫ്റ്റവെയര്‍ മൈഗ്രേഷന്‍ തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജൂലൈ 17, 18, 19 ദിവസങ്ങളില്‍ ഇത്തരത്തില്‍ ഉള്ള സേവനങ്ങള്‍ പരിമിതമായ തോതില്‍ മാത്രമേ ലഭ്യമാകൂ. മൈഗ്രേഷന്‍ ദിവസമായ ജൂലൈ 22 മുതല്‍ ഒരാഴ്ച വരെ സേവനങ്ങളില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകും.
date
- Log in to post comments