Post Category
റേഷന്‍ വ്യാപാരി ക്ഷേമ നിധി ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്റ്‌റിംങ് പൂര്‍ത്തിയാക്കണം
കേരളാ റേഷന്‍ വ്യാപാരി ക്ഷേമ നിധിയില്‍നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഏറനാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രം മുഖേന ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലാവധിക്കുള്ളില്‍ മസ്റ്റ്‌റിംങ് പൂര്‍ത്തിയാക്കണം. റേഷന്‍ വ്യാപാരി ക്ഷേമ നിധി കാര്‍ഡും ആധാര്‍ കാര്‍ഡും മസ്റ്റ്‌റിംങിനു ആവശ്യമാണ്. മസ്റ്റ്‌റിംങിനുള്ള അംഗീകൃത സര്‍വ്വീസ് ചാര്‍ജ്ജ് ഗുണഭോക്താക്കള്‍ തന്നെ ബന്ധപ്പെട്ട അക്ഷയകേന്ദ്രത്തില്‍ നല്‍കണം. അക്ഷയകേന്ദ്രങ്ങളില്‍ നിന്നും മസ്റ്റ്‌റിംങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2766230.
date
- Log in to post comments