Skip to main content

അറിയിപ്പുകൾ

ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം 19ന് 

ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം ജൂലൈ 19ന് ഉച്ചക്ക് 3.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. പരിഗണിക്കേണ്ട പരാതികള്‍ ജൂലൈ 18ന് വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇമെയിലായോ സമര്‍പ്പിക്കാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് പ്രത്യേകം സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020. ഇമെയില്‍: jdisgdkzd@gmail.com

പ്രവാസികള്‍ക്കായി ഏകദിന സംരംഭകത്വ ശില്‍പശാല

പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്‌സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റും (സിഎംഡി) ചേര്‍ന്ന് സൗജന്യ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കും. ജൂലൈ 23ന് രാവിലെ 9.30ന് കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം ഉള്‍പ്പെടെയുള്ള പദ്ധതികളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ ശില്‍പശാലയില്‍ ലഭ്യമാകും. ഫോണ്‍: 0471 2329738, 8078249505.

രണ്ട് വര്‍ഷത്തിലധികം വിദേശത്ത് ജോലിചെയ്ത് നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍) +91-8802012345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

 

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാവണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി കൊടുവള്ളി ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാവണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 18ന് ഉച്ച 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075. 

ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂര്‍ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ തിരുവള്ളൂര്‍, മണിയൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 23ന് ഉച്ച രണ്ട് മണി. ഫോണ്‍: 0496 2592722, 9188959875. 

മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം 

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് എസ്എസ്എല്‍എസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ എസ്ടി വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസനവകുപ്പിന്റെ മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം. 
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 31നകം കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസ്, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2376364.

ഫെസിലിറ്റേറ്റര്‍ നിയമനം

കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ നരിക്കുനി ഗ്രാമപഞ്ചായത്തിലെ വരിങ്ങിലോറമല സാമൂഹിക പഠനമുറികളിലും നന്മണ്ട ഗ്രാമപഞ്ചായത്തിലെ പെരിങ്ങോടുമല സാമൂഹിക പഠനമുറികളിലും രണ്ട് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കും. യോഗ്യത: ഡിഗ്രി, പിജി, ബി.എഡ്, ഡി.ഇ ഐഎഡ്. പിജി, ബി.എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 18ന് രാവിലെ 10.30ന് കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9496070370.

 

പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമീഷന്‍ അസാധാരണ ഗസറ്റിലൂടെ (ഗസറ്റ് തിയതി: 17.06.205) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രൊഫൈല്‍ വഴിയും www.keralapsc.gov.in എന്ന കമീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് 16.07.2025 തിയതിയിലെ ഗസറ്റ് വിജ്ഞാപനം, കമീഷന്‍ വെബ്‌സൈറ്റ് എന്നിവ പരിശോധിക്കാം. 

അയ്യങ്കാളി മെമോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കീം 

പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ അയ്യങ്കാളി മെമോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീമിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലോ താമരശ്ശേരി കോടഞ്ചേരി, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. ഫോണ്‍: 04952376364.

ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/വിഎച്ച്എസ്ഇ/പ്രീഡിഗ്രി.
എസ്എസ്എല്‍സി പാസായവര്‍ക്ക് കെജിടിഇ പ്രീ-പ്രസ്സ് ഓപറേഷന്‍/പ്രസ്സ് വര്‍ക്ക്/പോസ്റ്റ് പ്രസ്സ് ഓപറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാഫോം 100 രൂപക്ക് നേരിട്ടും 135 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, ബൈരായിക്കുളം സ്‌കൂള്‍ ബില്‍ഡിങ്, റാം മോഹന്‍ റോഡ്, ശിക്ഷക് സദന് പിന്‍വശം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0495 2723666, 0495 2356591, 9496882366. വെബ്‌സൈറ്റ്: www.captkerala.com.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം, ആറ് മാസം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്സുകളിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം കോഴ്സുകള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

വാഹന ടെണ്ടര്‍

കോഴിക്കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ ഓഫീസിലേക്ക് പുതിയ മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് ഫുള്‍ ഓപ്ഷന്‍/നിയോ ഫുള്‍ ഓപ്ഷന്‍ വാഹനം ഡ്രൈവര്‍ സഹിതം അഞ്ച് വര്‍ഷത്തേക്ക് മാസവാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 28ന് വൈകീട്ട് മൂന്നിന് മുമ്പ് എല്‍എ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2374780. 

ഭൂമി ലേലം 22ന്

വളയനാട് വില്ലേജില്‍ റീസര്‍വേ 40/6 ല്‍ ഉള്‍പ്പെട്ട 0.0248 ഹെക്ടര്‍ സ്ഥലത്തിന്റെ 1/4 ഓഹരി അവകാശം ജൂലൈ 22ന് രാവിലെ 11ന് വളയനാട് വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും.

date