മെക്കാനിക്ക് നിയമനം
മത്സ്യഫെഡിൻ്റെ ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററിൽ മെക്കാനിക്കുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) എന്നീ ട്രേഡുകളിൽ യോഗ്യതയുള്ളവർക്കും ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. ഹൈഡ്രോളിക് പ്രസ്സിംഗ് മെഷീൻ ഉപയോഗിച്ച് എൻജിൻ്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 23നകം അപേക്ഷ സമർപ്പിക്കണം.
വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, വലപ്പാട് പി.ഒ., തൃപ്രയാർ, പിൻ- 680567
ഫോൺ: 0487-2396106, 8113803232, 9526041111
- Log in to post comments