Skip to main content

മാന്നാർ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

മാന്നാർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് രത്നകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വത്സല ബാലകൃഷ്ണൻ അധ്യക്ഷയായി. 

പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് പോർട്ടലിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ഗ്രാമസഭയിൽ അവതരിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ ദേശീയതലത്തിൽ കണക്കാക്കുന്നതിനുള്ള പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് പോർട്ടൽ മുഖേന രേഖപ്പെടുത്തേണ്ടതുണ്ട്. പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് പോർട്ടലിൽ നൽകുന്ന വിവരങ്ങളാണ് ദേശീയ പഞ്ചായത്ത് അവാർഡിന് പരിഗണിക്കുന്നത്. 

പരിപാടിയിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശാലിനി രഘുനാഥ്, പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, രാധാമണി ശശീന്ദ്രൻ, പ്രൊജക്ട് അസിസ്റ്റൻ്റ് രശ്മി, മധു പുഴയോരം, മറ്റ് ഉദ്യോഗസ്ഥർ, സിഡിഎസ്, എഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/2045)

date