Post Category
എരമല്ലൂർ ഗവ. എൻഎസ്എൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം നാളെ (18) മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും
എരമല്ലൂർ ഗവ. എൻഎസ്എൽപി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ(ജൂലൈ 18ന്) വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയാകും.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 56 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിച്ചത്.
ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ടെൽഷ്യ, എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രദീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അനന്തു രമേശൻ, സജിമോൾ ഫ്രാൻസിസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ റംലബീവി, സ്കൂൾ പ്രഥമാധ്യാപകൻ ജെ എ അജിമോൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പിആര്‍/എഎല്‍പി/2050)
date
- Log in to post comments