Skip to main content

കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ നിയമനം: വാക്ക് ഇൻ ഇൻ്റർവ്യു 19 ന്

ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്‌തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. വാക്ക് ഇൻ ഇൻ്റർവ്യു ജൂലൈ 19 രാവിലെ 11 ന് ആലപ്പുഴ നഗരസഭ ഓഫീസിൽ നടക്കും. യോഗ്യത എം എസ് ഡബ്ല്യു അല്ലെങ്കിൽ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി ഇവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം( റെഗുലർ ബാച്ച്) . പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വേതനം 17000 രൂപ. ഫോൺ 0477- 2251728.

date