ആയുഷ് കായകല്‍പ്പ് പുരസ്കാര നിറവില്‍ ഇടുക്കിയിലെ ആയുഷ് കേന്ദ്രങ്ങൾ
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡിന്റെ നിറവില്‍ ജില്ലയിലെ പത്ത് ആയുഷ് സ്ഥാപനങ്ങള്‍. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ കുടയത്തൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി 92.50 ശതമാനം മാര്‍ക്കോടെയും ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ഹോമിയോപ്പതി വിഭാഗത്തില്‍ പഴയരികണ്ടം സര്‍ക്കാര്‍ ഹോമിയോപതി ഡിസ്പെന്‍സറി 98.33 ശതമാനം മാര്‍ക്കോടെയും ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആലക്കോട്, വഴിത്തല, കോടിക്കുളം എന്നീ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്കും ചുരുളി, ചില്ലിതോട്, കൊന്നത്തടി ഹോമിയോപതി ഡിസ്പെന്‍സറികള്‍ക്കും 30,000 രൂപ വീതവും ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് 1.5 ലക്ഷം രൂപയും പുഷ്പകണ്ടം സബ് ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഒരു ലക്ഷം രൂപയും കമാന്ഡേഷനായി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആവിഷ്ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്.
കേരളത്തിലെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ, താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങള്‍ (എഎച്ച്ഡബ്ല്യുസി) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.
- Log in to post comments