Skip to main content

ഐ ടി ഐ പ്രവേശനം

മാടായി ഗവ.ഐ ടി ഐയിൽ വിവിധ ട്രേഡുകളിൽ  പ്രവേശനത്തിനുള്ള കൗൺസിലിംഗ് ജൂലൈ 15 രാവിലെ 10.30 ന് നടക്കും.  ഒ.സി, ഈഴവ, ഒ.ബി.എച്ച്, മുസ്ലിം  എന്നീ വിഭാഗങ്ങളിൽ ഇൻഡക്സ് മാർക്ക് 225 വരെയും എസ് സി വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 220 വരെയും എസ്ടി, എൽസി, ഒബിഎക്സ് എന്നീ വിഭാഗങ്ങളിൽ ഇൻഡക്സ് മാർക്ക് 200 വരെയും, ഒസി (ഇഡബ്ല്യൂഎസ്) വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 180 വരെയുള്ള എല്ലാ അപേക്ഷകരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ പെൺകുട്ടികളും അന്നേദിവസം രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ കോപ്പിയുമായി കൗൺസിലിംഗിന് ഹാജരാകണം. കൗൺസിലിംഗിന് ഹാജരാകാത്തവരെ പ്രവേശനത്തിന് പരിഗണിക്കുന്നതല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date