Skip to main content

വനമിത്ര അവാർഡിന് അപേക്ഷിക്കാം

പ്രാദേശിക തലത്തിൽ നടത്തിയ മികച്ച  ജൈവവൈവിധ്യപ്രവർത്തനങ്ങൾക്ക്  കേരള വനം വന്യജീവി വകുപ്പ് വനമിത്ര 2025-26 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാർഷിക വൈവിധ്യം, കാവ്, കണ്ടൽ വനം, ഔഷധ സസ്യങ്ങൾ തുടങ്ങിയ മേഖലകളിൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു സ്തുത്യർഹവും, നിസ്വാർത്ഥവുമായ സംഭാവനകൾ നൽകിയ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാറിതര സംഘടനകൾ കൃഷിക്കാർ എന്നിവർക്ക് അപേക്ഷിക്കാം. അർഹരാകുന്നവർക്ക് ഓരോ ജില്ലയിലും 25000 രൂപ അവാർഡും ഫലകവുമാണ് നൽകുന്നത്.  അപേക്ഷകർ തങ്ങളുടെ അർഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം അപേക്ഷ ജൂലൈ 31 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കണ്ണോത്തുംചാൽ, താണ, പി ഒ കണ്ണൂർ 670012 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 0497 2705105

date