Skip to main content
മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ  വിജയോത്സവം ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കുന്നു

അറിവ് നേടുന്നതിനൊപ്പം നല്ല മനുഷ്യരാകണം: സ്പീക്കർ അഡ്വ.എ എൻ ഷംസീർ

വിദ്യാഭ്യാസ രീതിയും പാഠ്യവിഷയങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അറിവ് നേടുന്നതിനോടൊപ്പം നല്ല മനുഷ്യരായും മാറാൻ വിദ്യാർഥികൾക്കാകണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൻ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും എൻഡോവ്‌മെന്റ് വിതരണവും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ. ആളുകൾ ബഹിരാകാശത്തേക്ക് സഞ്ചരിക്കുകയും അതിരുകൾ മാഞ്ഞു പോകുകയും ചെയ്യുന്ന കാലഘട്ടത്തിൽ സൂംബ കളിക്കാൻ പാടില്ലെന്നും ആൺകുട്ടികളും പെൺകുട്ടികളും ഇടകലരരുതെന്നും പറയുന്നതിന്റെ അർഥശൂന്യത മനസിലാക്കണം. അന്ധ വിശ്വാസങ്ങളെയല്ല ശാസ്ത്രത്തെ പിന്തുടരേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ വി ശ്രീജിനി അധ്യക്ഷയായി. മുൻ എം പി  പി കെ ശ്രീമതി ടീച്ചർ വിജയികൾക്കുള്ള എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് വന്ദന, പ്രിൻസിപ്പൽ കെ മനോജ്, ഹെഡ് മാസ്റ്റർ പി വി മനോജ്, ഡെപ്യുട്ടി എച്ച് എം കെ വിനോദ് കുമാർ, എസ്എംസി ചെയർമാൻ പി പി സുരേഷ് ബാബു, പിടിഎ പ്രസിഡണ്ട് സി പത്മനാഭൻ, മദർ പി ടി എ പ്രസിഡണ്ട് കെ കെ ജിഷ, മുൻ ഹെഡ് മിസ്ട്രസ് എ ബീന തുടങ്ങിയവർ പങ്കെടുത്തു.

date