Post Category
സൗജന്യ ഹോമിയോ മഴക്കാല പ്രതിരോധ ക്യാമ്പ്
ഇരിക്കൂർ ഗ്രാമപഞ്ചായത്ത് -ആയുഷ് എൻ എച്ച് എം ഹോമിയോ എന്നിവ സ്‌കൂൾ കുട്ടികൾക്കായി സൗജന്യ ഹോമിയോ മഴക്കാല പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു. കുളിഞ്ഞ ദേവി വിലാസം എ എൽ പി സ്‌കൂളിൽ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ഫാത്തിമ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്‌സൺ എൻ കെ സുലൈഖ അധ്യക്ഷയായി. പെരുവളത്തുപറമ്പ് ഹോമിയോ ഹെൽത്ത് സെന്ററിലെ ഡോ വിനീത മഴക്കാല രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂൾ കുട്ടികളെ പരിശോധിക്കുകയും അസുഖബാധിതർക്ക് ക്യാമ്പിൽ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ ടി സി നസിയത് ടീച്ചർ, സ്‌കൂൾ എച്ച് എം വിദ്യ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഖാലിദ് എന്നിവർ സംസാരിച്ചു.
date
- Log in to post comments