മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു
ജില്ല മത്സ്യഫെഡ് ഓഫീസിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ‘മികവ് 2025’ അഴീക്കോട് വൻകുളത്തുവയൽ വ്യാപാര ഭവനിൽ കെ.വി. സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷനായി.
മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്നുള്ള എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച 24 വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്. 3000 രൂപയും മൊമെന്റോയുമാണ് അവാർഡ്. കൂടാതെ പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, ബയോളജി വിഷയങ്ങളിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ പ്രത്യേക വിദ്യാഭ്യാസ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത എന്നിവർ മുഖ്യാതിഥികളായി. അഴീക്കോട് പഞ്ചായത്ത് അംഗം പി പ്രവീൺ, മത്സ്യഫെഡ് ഭരണ സമിതി അംഗം വി കെ മോഹൻദാസ്, ഫിനാൻസ് ഡി ജി എം ഹരിദാസ്, മത്സ്യഫെഡ് മാനേജിംങ് ഡയറക്ടർ പി സഹദേവൻ, മത്സ്യഫെഡ് ഭരണ സമിതി അംഗം ടി രഘുവരൻ, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗ്നു. മത്സ്യ ഫെഡ് ജില്ലാ മാനേജർ വി രജിത, വിവിധ മത്സ്യത്തൊഴിലാളി യുണിയൻ പ്രതിനിധികളായ എൻ പി ശ്രീനാഥ് ( സി ഐ ടി യു), ജീതേഷ് കണ്ണപുരം( എ ഐ ടി യുസി), എ ടി നിഷാന്ത് ( ഐ എൻ ടി യു സി) പി ശിവദാസൻ( നാഷണലിസ്റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസ്) കെ പി അജിത്ത്( ബി എം എസ്), കെ ടി അബ്ദുൾ വഹാബ് (ഐ എൻ എൽ), എന്നിവർ പങ്കെടുത്തു.
- Log in to post comments