ദുരന്തസാധ്യതകൾ വിശകലനം ചെയ്യാൻ ദേശീയ ദുരന്തനിവാരണ സംഘം ജില്ലയിലെത്തി
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ദുരന്ത സാധ്യതകൾ കുറക്കുന്നതിന് നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ വിലയിരുത്തുന്നതിനും ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ ജില്ലയിലെത്തി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി ഓഫീസർ രജത് മൽഹോത്ര ദേശീയതലത്തിലും സംസ്ഥാനതലത്തിലും സംഭവിച്ച ദുരന്തങ്ങളെക്കുറിച്ചും ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദേശങ്ങൾ, പദ്ധതികൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി സെക്രട്ടറി രാഖി സദു, സീനിയർ കൺസൾട്ടന്റ് സത്യകുമാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആർക്കിടെക്റ്റ് ആര്യ നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
ജില്ലയുടെ രൂപരേഖ, ജില്ലയിൽ നടന്നിട്ടുള്ള ദുരന്തനിവാരണത്തിലെ മികച്ച പ്രവർത്തനങ്ങൾ, അതിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ എന്നിവയെക്കുറിച്ച് ഹസാർഡ് അനലിസ്റ്റ് സി ചിന്തു വിശദീകരിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എംപി മോഹന ചന്ദ്രൻ, എഡിഎം ആശാ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, പ്ലാൻ കോ ഓർഡിനേറ്റർ രാഹുൽ കുമാർ, എൻഡിആർഎഫ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, ആപ്ത മിത്ര സന്നദ്ധസേന പ്രവർത്തകർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ ദുരന്തസാധ്യത പ്രദേശങ്ങളിലും സംഘം സന്ദർശനം നടത്തി.
(പിആര്‍/എഎല്‍പി/2065)
- Log in to post comments