എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷന്‍ ക്യാമ്പ് കുട്ടനാട്ടിൽ 23 ന്
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 23 ന് രാവിലെ 10 മണിക്ക് കുട്ടനാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. മിനിമം യോഗ്യത പ്ലസ് ടു ഉള്ള 40 വയസില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം, പാരാമെഡിക്കല, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ള കുട്ടനാട് താലൂക്കിലെയും സമീപ പ്രദേശങ്ങളിലെയും ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം.
ഒറ്റത്തവണയായി രജിസ്റ്റർ ചെയ്യുന്നവർക്ക് ആലപ്പുഴയിലെയും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ, ജോബ്ഫെയർ എന്നിവയില്‍ പങ്കെടുക്കാം. ഇതിനുള്ള സോഫ്റ്റ് സ്കില്‍ , കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർഥികള്‍ക്ക് ലഭ്യമാക്കും.
യോഗ്യരായവർ ബയോഡേറ്റ, 300 രൂപ, ആധാർകാർഡിന്റെ പകർപ്പ്, സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് എന്നിവയുമായി രാവിലെ 10 മണിക്ക് കുട്ടനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരേണം.
ഫോൺ : 0477-2230624, 8304057735.
(പിആര്‍/എഎല്‍പി/2067)
- Log in to post comments