പേരാവൂര്‍ നിയോജക മണ്ഡലത്തിലെ 278 കുടുംബങ്ങള്‍ക്ക് പട്ടയമായി
പേരാവൂര്‍ നിയോജക മണ്ഡലത്തിലെ 278 കുടുംബങ്ങള്‍ക്കുകൂടി പട്ടയമായി. ഇരിട്ടിയില്‍ നടന്ന മണ്ഡലതല പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭയില്‍ 65, പേരാവൂരില്‍ 61, അയ്യന്‍കുന്നില്‍ 12, ആറളത്ത് 98, മുഴക്കുന്നില്‍ 20, പായത്ത് അഞ്ച്, കേളകം- രണ്ട്, കൊട്ടിയൂരില്‍ ഒന്ന് പട്ടയങ്ങളും ദേവസ്വം ഭൂമി പട്ടയം - 10, ലക്ഷം വീട് - രണ്ട്, രണ്ട് ടി.ഇ. പട്ടയവുമാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായിരുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍, ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത, പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണു ഗോപാലന്‍, ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ വി.പി അബ്ദുള്‍ റഷീദ്, ഡെപ്യൂടി കലക്ടര്‍ കെ.വി ശ്രുതി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments