കുട്ടികളുടെ ഗ്രീന്‍ ഇനീഷ്യേറ്റീവ് 23 ന്
കുട്ടികളുടെ ഗ്രീന്‍ ഇനീഷ്യേറ്റീവ് ജൂലൈ 23ന് കണ്ണൂര്‍ ജില്ലാ ആസുത്രണ സമിതി ഹാളില്‍ നടക്കും. ജില്ലയിലെ ഹരിതവും ശുചിത്വവുമായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ളതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും അല്ലാതെയും കുട്ടികളുടെ നേതൃത്വത്തില്‍ നടന്നതുമായ ശ്രദ്ധേയമായ ഹരിത പ്രവര്‍ത്തനങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഗ്രീന്‍ ഇനീഷേറ്റീവ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പങ്കാളിത്തത്തോടെയുള്ള വിവിധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷകരായ അധ്യാപകരുടെയും വിദഗ്ധ പാനലുകാരുടെയും മുന്നില്‍ അവതരിപ്പിക്കും. ഹരിത കേരളം മിഷന്‍ നീലകുറിഞ്ഞി പ്രശ്‌നോത്തരിയില്‍ ഗ്രീന്‍ അംബാസിഡര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി പ്രതിഭകകളും പരിപാടിയില്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, വിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം മിഷന്‍, സന്നദ്ധ സംഘടനയായ മോര്‍ എന്നിവ ചേര്‍ന്നാണ് ഗ്രീന്‍ ഇനീഷ്യേറ്റീവ് സംഘടിപ്പിക്കുന്നത്.
- Log in to post comments