Post Category
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുന്നന്താനവും തിരുവല്ല മെഡിക്കല്‍ മിഷന്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം (900മണിക്കൂര്‍) ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18- 36 വയസ്സ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 4. അപേക്ഷ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999688, 9496085912.
date
- Log in to post comments