Skip to main content
ഊരുൽസവം

ഊരുൽസവം സംഘടിപ്പിച്ചു, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം

പട്ടികവർഗ്ഗ വികസന വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ഊരുൽസവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കുറുമ്പൻമൂഴി ഉന്നതിയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ഊരുമൂപ്പൻ പൊടിയൻ കുഞ്ഞു കുഞ്ഞു അധ്യക്ഷനായി. മുതിർന്നവർ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചർച്ചയും കലാപരിപാടികളും സംഘടിപ്പിച്ചു.
നാറാണമൂഴി ഗ്രാമപഞ്ചായത്ത് അംഗം മിനി ഡൊമിനിക്, റാന്നി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ  എസ് എ നജീം,  ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഗോപകുമാർ, റാന്നി റേഞ്ച് ഓഫീസർ പി ബി ജയൻ, പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ജി രാജപ്പൻ എന്നിവർ പങ്കെടുത്തു.

date