Skip to main content

ജില്ലാ പഞ്ചായത്തുകളുടെ കരട് നിയോജക മണ്ഡല വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ പബ്ലിക് ഹിയറിങ് 31 ന്

ജില്ലാ പഞ്ചായത്തുകളുടെ കരട് നിയോജക മണ്ഡല വിഭജന നിർദേശങ്ങളിൽ മേലുള്ള ആക്ഷേപാഭിപ്രായങ്ങൾ തീർപ്പാക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ പബ്ലിക് ഹിയറിങ് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്കുള്ള ഹിയറിങ് തിരുവനന്തപുരം, തൈക്കാട് , പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ ജൂലൈ 31 രാവിലെ 11 മണിക്ക് നടക്കും.

 

 കരട് നിയോജക മണ്ഡല വിഭജന നിർദ്ദേശങ്ങളിൻമേൽ നിശ്ചിത സമയപരിധിക്ക് മുമ്പായി ആ ക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരെയും മാസ് പെറ്റീഷൻ നൽകിയവരിൽ നിന്നും ഒരു പ്രതിനിധിയെയും മാത്രമേ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ എന്നും ഡീലിമിറ്റേഷൻ കമ്മീഷൻ അറിയിച്ചു

 

(പിആര്‍/എഎല്‍പി/ 21735 )

date