Skip to main content
കേരള പ്രവാസി ക്ഷേമ ബോർഡ്‌ അംഗത്വ ക്യാമ്പയിൻ ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പ്രവാസി ക്ഷേമ ബോര്‍ഡ് അംഗത്വ ക്യാമ്പയിന്‍ 

കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിച്ചു. ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ഡയറക്ടര്‍ വില്‍സണ്‍ ജോര്‍ജ്  അധ്യക്ഷനായി. പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വം എടുക്കാനും നഷ്ടപ്പെട്ട അംഗത്വം അംശദായം അടച്ച് പുതുക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. ആയിരത്തില്‍പ്പരം പ്രവാസികള്‍ പങ്കെടുത്തു. 475 പേര്‍ പുതുതായി അംഗത്വമെടുത്തു. ഇരുനൂറോളം പേര്‍ നഷ്ടപ്പെട്ട അംഗത്വം അംശദായം അടച്ച്  വീണ്ടെടുത്തു. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാനും പിഴ ആനൂകൂല്യത്തോടെ നിശ്ചിത കാലയളവിനുള്ളില്‍ അംശദായം അടച്ച് പുതുക്കാനും സാധിക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡിന്റെ കോഴിക്കോട് ഡിഇഒ എസ് നവാസ്, ഹെഡ് ഓഫീസ് അസിസ്റ്റന്റ് കെ.എല്‍ അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date