Skip to main content

തീയതി നീട്ടി

പത്താംതരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷിക്കുന്നതിനുള്ള തീയ്യതി ഓഗസ്റ്റ് 15 വരെ നീട്ടി. 2024-2025 അധ്യയന വർഷത്തിൽ എ പ്ലസ് വിജയം നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്. അംഗങ്ങൾ ഓൺലൈൻ നടപടികൾ പൂർത്തികരിച്ച് ഓൺലൈനായി അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ഹാജരാക്കുകയും വേണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഓൺലൈൻ സേവനങ്ങൾക്ക്  http://services.unorganisedwssb.org/index.php/home ഫോൺ:0481-2300762.

date