*പുത്തുമല ഹൃദയഭൂമിയില്‍ ഇന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും* *അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും*
മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തം സംഭവിച്ച് ഒരാണ്ട് പിന്നിടുമ്പോള്‍ പുത്തുമല ജൂലൈ 30 ഹൃദയഭൂമിയില്‍ ഇന്ന് (ജൂലൈ 30) രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. സമാനതകളില്ലാത്ത ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം പൊതു സമൂഹം ഒന്നാകെ അണിചേര്‍ന്ന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണ്. ജില്ലാ ഭരണകൂടവും മേപ്പാടി ഗ്രാമ പഞ്ചായത്തും സംയുക്തമായി മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12 ന് അനുസ്മരണ യോഗം സംഘടിപ്പിക്കും. ഹൃദയഭൂമിയിലേക്കും തിരിച്ച് മേപ്പാടി ഓഡിറ്റോറിയത്തിലേക്കും പ്രദേശവാസികള്‍ക്ക് എത്താന്‍ കെ.എസ്.ആര്‍.ടി.സി സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും രാവിലെ 9 മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തും. പുത്തുമല ഹൃദയ ഭൂമിയിലും മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ മന്ത്രിമാരായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, പി.എ മുഹമ്മദ് റിയാസ്, എം.പി പ്രിയങ്കാ ഗാന്ധി വാദ്ര, എം.എല്‍.എമാരായ ടി. സിദ്ധിഖ്, ഐ.സി ബാലകൃഷണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments