Skip to main content
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിജു ഉദ്ഘാടനം ചെയ്യുന്നു

കുടുംബശ്രീ കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു

 

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു. സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ കെ വിപിന അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സുദിന, ഉപസമിതി കണ്‍വീനര്‍മാരായ നസ്‌നി, ഷീജ, മെന്റര്‍ ഷീല എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി ടൗണിലാണ് ഫെസ്റ്റ് നടത്തുന്നത്.

date