അറിയിപ്പുകൾ
*തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം*
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,മോണ്ടിസ്സോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്‌സുകളിലേക്കു എസ് എസ് എൽ സി / പ്ലസ്ടു/ ഡിഗ്രീ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ. ഫോൺ- 7994449314
*കെൽട്രോണിൽ ജേണലിസം പഠനം*
കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സുസുകളുടെ 2025 -26 വർഷത്തെ ബാച്ചുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്‌ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്‌ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇൻ അഡ്വാൻസ്‌ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജിസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ബിരുദം നേടിയവർക്കും പ്ല്സ്ട കഴിഞ്ഞവർക്കും അനുയോജ്യമായ കോഴ്‌സുകൾ തിരഞ്ഞെടുക്കാം. മാധ്യമ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ്, പരിശീലനം, എന്നിവയും കോഴ്സ‌് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെൻ്റ് സപ്പോർട്ടും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ ജേണലിസം,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത മാധ്യമ പ്രവർത്തനം, വാർത്ത അവതരണം,ആങ്കറിങ്ങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, പി ആർ, അഡ്വടൈസിംഗ്, എന്നിവയിലാണ് പരിശീലനം ലഭിക്കുക. തിരുവനന്തപുരം ജില്ലയിലെ കെൽട്രോൺസെന്ററിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2025 ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം.
വിലാസം : കെൽട്രോൺനോളജ് സെൻ്റർ, സെക്കൻ്റ് ഫ്ലോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് -തിരുവനന്തപുരം 675014
ഫോൺ- 9544958182
- Log in to post comments