ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന് അവലോകന യോഗം
ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്റെ 23 ാമത് അവലോകന യോഗം സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജല്‍ ജീവന് മിഷന് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.
ജില്ലയിലെ 433842 ഗ്രാമീണ വീടുകളില്‍ 254962 വീടുകളിലായി മൊത്തം 58.76 ശതമാനം കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ജല്‍ജീവന്‍ മിഷന് വഴി വിഭാവനം ചെയ്തതില്‍ 174539 വീടുകളിലായി മൊത്തം 46.29 ശതമാനം കുടിവെള്ള കണക്ഷന് നല്‍കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. മിഷന്റെ പ്രവൃത്തികള്‍ക്കാവശ്യമായ അനുമതികള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്കി. റോഡുകളുടെ പുനര്നിര്മ്മാനം വേഗത്തില്‍ ആക്കണമെന്നും സബ്കലക്ടര്‍ നിര്‍ദ്ദേശം നല്കി.
ഡെപ്യൂട്ടി കലക്ടര്‍ എ.കെ അനീഷ്, കണ്ണൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി റിജു, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി ഷാബി, കെ ആര് ഡബ്ല്യു എസ് എ മാനേജര്‍ എസ് ഗീതാകുമാരി, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, എല്‍ എസ് ജി ഡി ഡിഡി പി.എം ധനേഷ്, കണ്ണൂര്‍ ഡിഎഫ്ഒ ജോസ് മാത്യു, ഡി ഇ ഒ, കെ എസ് ടി പി, ഐടിഡിപി, പിഎംജിഎസ് വൈ, കെആര്‍എഫ്ബി, പിഡബ്ല്യുഡി എന്‍ എച്ച് കണ്ണൂര്‍ സബ് ഡിവിഷന്, വനം വകുപ്പ്, ശുചിത്വ മിഷന് തുടങ്ങിയ വകുപ്പ് പ്രതിനിധികള്‍, കെ ഡബ്ല്യു എ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments