Post Category
നാഷണല്‍ സര്‍വീസ് സ്കീം ദക്ഷിണ മേഖല സംഗമം
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെട്ട ദക്ഷിണ മേഖല പ്രോഗ്രാം ഓഫീസര്‍മാരുടെ സംഗമം കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ വി എച്ച് എസ് ഇ മേഖല അസി. ഡയറക്ടര്‍ എസ് സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രഞ്ജിത്ത് മുഖ്യസന്ദേശം നല്കി. ചെങ്ങന്നൂര്‍ റീജിയണല്‍ കോഡിനേറ്റര്‍ ആര് അനില്‍ അധ്യക്ഷനായി.
സംസ്ഥാന പ്രോജക്ട് ഓഫീസര്‍ മാത്തന് ജോര്‍ജ്, ജില്ലാ കോര്‍ഡിനേറ്റര്‍മാരായ പി.എ. സജിമോന്‍ (കൊല്ലം), ബേബി ചന്ദ്ര (പത്തനംതിട്ട), അലക്സ്(തിരുവനന്തപുരം), ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ പ്രേംരാജ്, ലത പി, ജേക്കബ് ജോണ്‍, ജയ്സണ്‍ ജോര്‍ജ്, ആര് ആര് സജി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments