Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: അപേക്ഷ സമര്‍പ്പിക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളില്‍ നിന്നും ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. www.lc.kerala.gov.in ലെ 'തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ്' എന്ന ലിങ്ക് വഴി അപേക്ഷിക്കാം. എന്‍ട്രിയില്‍ തൊഴിലാളികളുടെ പേര്, മൊബൈല്‍ നമ്പര്‍, ഫോട്ടോ, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങളും തൊഴിലുടമ/വാര്‍ഡ് മെമ്പറുടെ നിശ്ചിത ഫോര്‍മാറ്റിലുള്ള സാക്ഷ്യപത്രവമടക്കം  ജനുവരി എട്ടിനകം അപേക്ഷിക്കണം. ഫോണ്‍- 0483 2734941.

date