Skip to main content

പക്ഷിപ്പനി: ജില്ലയിൽ വെള്ളിയാഴ്ച കള്ളിങ്ങിന് വിധേയമാക്കിയത് 2862 പക്ഷികളെ

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) നടന്നു. വെള്ളിയാഴ്ച വൈകിട്ടുവരെയുള്ള കണക്ക് പ്രകാരം 2862 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് എന്നിവിടങ്ങളിലാണ് കള്ളിങ് നടന്നത്.
 
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ വൈകുന്നേരം വരെ 2850 പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കിയത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ 12 പക്ഷികളെയും  കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതി പ്രതികരണ സേനയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കും കള്ളിങ്ങിനും നേതൃത്വം നൽകിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലകളിൽ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്. നാളെ (10) കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിൽ കള്ളിങ് നടക്കും.

date