Skip to main content

'അറിവ് ജില്ലാതല ഉത്ഘാടനം ഇന്ന് (ജനുവരി 10)

മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി 'അറിവ്' എന്ന പേരിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ( ജനുവരി 10) പി പി ചിത്തരഞ്ജന്‍ എംഎൽഎ നിർവഹിക്കും. വൈകിട്ട് മൂന്നിന് പൊള്ളേത്തൈ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി ടീച്ചര്‍ അദ്ധ്യക്ഷയാകും. 

 പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി  335 ബോധവത്കരണ പദ്ധതികളാണ് സംഘടിപ്പിക്കുന്നത്.  ജില്ലയില്‍ 50 ക്യാമ്പുകളാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ആധുനിക മത്സ്യബന്ധന രീതി, മത്സ്യബന്ധന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, മത്സ്യസംഭരണം, കടല്‍ സുരക്ഷ, നിയമവശങ്ങള്‍, കാലാവസ്ഥ വ്യതിയാനം, വിവിധ ആനുകൂല്യങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍. എഫ്.ഐ.എം.എസ്, മദ്യം മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍, ശുചിത്വ സാഗരം, സര്‍ക്കാര്‍ പദ്ധതികള്‍, വിദ്യാഭ്യാസം,  പാര്‍പ്പിട പദ്ധതികള്‍ തുടങ്ങിയവയിലാണ് ബോധവത്കരണം നൽകുന്നത്.

date