കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് സവിശേഷ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ അവസരം
തിരുവനന്തപുരത്ത് ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫന്റ് ഭിന്നശേഷി സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നുള്ള ഭിന്നശേഷി കായിക പ്രതിഭകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി സ്പോര്‍ട്സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് അത്ലറ്റിക് വിഭാഗത്തില്‍ രണ്ട് ഇനത്തില്‍ മാത്രമേ മത്സരിക്കുവാന്‍ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 400 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയില്‍ മാത്രമാണ് അവസരം. ഡ്വാര്‍ഫ് കാറ്റഗറിയില്‍പ്പെട്ടവര്‍ ഷോട്ട്പുട്ടില്‍ മാത്രമാണ് അവസരം.
രജിസ്ട്രേഷന് അവസാനിക്കുന്ന തീയതി ജനുവരി 14. സ്പോര്‍ട്സ് ഇനത്തില്‍ ജില്ലയില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുക്കുന്ന ചുമതല ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരില്‍ നിക്ഷിപ്തമാണ്. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14ന് മുന്‍പായി ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. dsjoalpy@gmail.com ഇമെയിലിലും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9447141676, 04772253870
- Log in to post comments