Post Category
നാടക ശില്പശാല ഉദ്ഘാടനം ചെയ്തു
ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിലും നീർക്കുന്നം ജന സേവിനി ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാടക ശില്പശാല പറവൂർ ജനജാഗൃതി ഹാളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ ശശി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ,
താലൂക്ക് സെക്രട്ടറി സി.കെ രതി കുമാർ, പഞ്ചായത്ത് മെമ്പർ എൻ ശിവകുമാർ, ക്യാമ്പ് ഡയറക്ടർ എച്ച് സുബൈർ, സി.കെ.എസ് പണിക്കർ, ആർ ചന്ദ്രലാൽ, മനോജ് റാം, മധുചേർത്തല തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments