എൻ.സി.സി ‘യുവ ആപ്ദ മിത്ര’ ദുരന്തനിവാരണ പരിശീലന ക്യാമ്പ് സമാപിച്ചു
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ (NDMA) ആഭിമുഖ്യത്തിൽ എൻ.സി.സി കേഡറ്റുകൾക്കായി സംഘടിപ്പിച്ച ‘യുവ ആപ്ദ മിത്ര’ പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടി സമാപിച്ചു. കോഴിക്കോട് 30 (കേരള) എൻ.സി.സി ബറ്റാലിയൻ സംഘടിപ്പിച്ച 10 ദിവസത്തെ വാർഷിക പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് ഏഴുദിവസത്തെ തീവ്ര പരിശീലനം സംഘടിപ്പിച്ചത്.
ദുരന്തമുഖങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജി.ടി.സിയിൽ നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നുള്ള കേഡറ്റുകൾ പങ്കെടുത്തു. പ്രളയം, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ ശാസ്ത്രീയമായി ഇടപെടൽ, പ്രാഥമിക വൈദ്യസഹായം നൽകൽ, ദുരന്തനിവാരണ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനം തുടങ്ങിയവയിൽ കേഡറ്റുകൾക്ക് പ്രായോഗിക പരിശീലനം നൽകി.
ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി, വൈ.എ.എം.എസ് മാസ്റ്റർ ട്രെയിനർ ഉവൈസ്, ജില്ലാ ദുരന്തനിവാരണ ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ബിഹേവിയറൽ ട്രെയിനർ റോഷ്നി മേനോൻ ക്ലാസുകൾ നയിച്ചു.
സമാപന ചടങ്ങിൽ കേണൽ വൈ കെ ഗൗതം, ലെഫ്റ്റനന്റ് കേണൽ ബി ജോൺസൻ, സീനിയർ ജിസിഐ സി വി സമീറ ബാനു, എൻ.സി.സി ഉദ്യോഗസ്ഥർ, ജില്ല ദുരന്തനിവാരണ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments