Skip to main content

*ചിത്രരചന-ക്വിസ് മത്സരം*

കേന്ദ്രവനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജില്ലാ ദേശീയ ഹരിതസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ചിത്ര രചന-ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ചിത്രരചനാ മത്സരം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക്  പരിസ്ഥിതി ക്വിസ് മത്സരവുമാണ് നടക്കുക. ജനുവരി 17 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മത്സരം നടക്കും. ചിത്രരചന മത്സരത്തില്‍ ഒരു വിദ്യാലയത്തില്‍ നിന്നും ഓരോ വിഭാഗത്തില്‍ മൂന്ന് കുട്ടികള്‍ക്കും ക്വിസ് മത്സരത്തില്‍ രണ്ട് കുട്ടികള്‍ക്കും പങ്കെടുക്കാം. ക്വിസ് മത്സരം വ്യക്തിഗതമായിരിക്കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 17 ന് രാവിലെ 9.30ന് സ്‌കൂളില്‍ എത്തണം. ഫോണ്‍- 9496 344025.

date