അസാപ് കേരളയുടെ ജി.ഡി.എ അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള(ASAP Kerala)യില്‍ 'ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്'(GDA) അഡ്വാന്‍സ്ഡ് ട്രെയിനിങ്' കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് അവസരം. ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായി മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എന്‍.എസ്.ഡി.സി (NSDC), സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, അസാപ് കേരള എന്നിവയുടെ മാനദണ്ഡങ്ങള്‍ പ്രകാരം തയ്യാറാക്കിയ കോഴ്‌സില്‍ തിയറി ക്ലാസുകള്‍ക്കൊപ്പം ആശുപത്രികളില്‍ നേരിട്ടുള്ള പ്രായോഗിക പരിശീലനവും (Hands-on training) ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ഉറപ്പാക്കുന്നതിനുള്ള സഹായവും അസാപ് വാഗ്ദാനം ചെയ്യുന്നു. താല്‍പ്പര്യമുള്ളവര്‍ https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999667, 9895967998
- Log in to post comments