Skip to main content

'സ്വാദ്'പാചകമത്സരത്തിൽ സി.എസ് സുബി ജേതാവ്

പാചക തൊഴിലാളികളുടെ ആലപ്പുഴ ജില്ലാതല പാചകമത്സരം ' സ്വാദ് 2025-26' ൽ എസ്.ഡി.വി ജി.എച്ച്.എസ്സിലെ സി.എസ് സുബി ജേതാവ്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പിഎം പോഷൺ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ജില്ലാതല പാചകമത്സരം ആലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ. മഹേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു.  പാചക രീതികളിൽ ആധുനിക കാലത്തുണ്ടായ മാറ്റങ്ങൾക്കൊപ്പം പഴയ ഭക്ഷണ രീതികളും നിലനിർത്താൻ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.  ആദരവോടെ വേണം നാം ഭക്ഷണം കഴിക്കാനെന്നും അദ്ദേഹം പറഞ്ഞു. 

ഉപജില്ലകളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 10 മത്സരാർഥികളാണ് ജില്ലാതല പാചകമത്സരത്തിൽ പങ്കെടുത്തത്.  മത്സരത്തിൽ തഴക്കര കുന്നം ജി.എച്ച്.എസ്.എസിലെ ടി.സി ജയശ്രീ രണ്ടാം സ്ഥാനവും ചെറിയനാട് ജെ.ബി.ജി.എസിലെ പി.സി വിജയമ്മ മൂന്നാം സ്ഥാനവും നേടി. കേരളാ ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ ഘടകമാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ജില്ലാതല മത്സര വിജയി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി ജീവ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എ.എസ് കവിത, ഡി.ഡി.ഇ നൂൺ ഫീഡിംഗ് സൂപ്പർവൈസർ പി.സി ശ്രീകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ ശോഭന, കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് നാസർ ബി താജ്, കെ.എച്ച്.ആർ.എ സെക്രട്ടറി ആർ. നവാസ്, കെ.എച്ച്.ആർ.എ ജനറൽ സെക്രട്ടറി എസ്. മനാഫ്, ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി.എസ് പ്രധാനാധ്യാപിക ഇ.ഡി ഓമന, ഉപജില്ല എച്ച്.എം ഫോറം കൺവീനർ ശാലിനി, ഉപജില്ല എച്ച്.എം ഫോറം മുൻ കൺവീനർ ആന്റണി, നൂൺ മീൽ ഓഫീസർ പി. കിഷോർ, ഡി.ഡി ഓഫീസ് ജൂനിയർ സൂപ്രണ്ട് എ റഫീന, സംസ്ഥാന വിദ്യാഭ്യാസ കാര്യാലയം ക്ലാർക്ക് ജയ്സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

date