Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ച്, ആറ് ക്ലാസ്സുകളില്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

2026-27 അധ്യയന വര്‍ഷത്തേക്ക് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സിലേക്കും, വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കാസറഗോഡ് ജില്ലയിലെ കരിന്തളം എന്നീ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് സി.ബി.എസ്.ഇ സിലബസ് പ്രകാരം ആറാം ക്ലാസ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം 2,00,000(രണ്ട് ലക്ഷം) രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിന് വരുമാന പരിധി ബാധകമല്ല. പ്രവേശന പരീക്ഷയിലൂടെയായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം.

ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജാതി, വരുമാനം, പഠിയ്ക്കുന്ന ക്ലാസ്സ് എന്നിവ തെളിയിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 21-നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഐ.ടിഡിപി ഓഫീസിലോ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ഷന്‍ ഓഫീസര്‍ പെരിന്തല്‍മണ്ണ-9496070400
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ഷന്‍ ഓഫീസര്‍ എടവണ്ണ- 9496070369
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ഷന്‍ ഓഫീസര്‍ നിലമ്പൂര്‍- 9496070368
ഐ.ടി.ഡി.പി നിലമ്പൂര്‍- 04931220315

 

date