Skip to main content

ലിറ്റില്‍കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

ഈ അധ്യയന വര്‍ഷത്തെ ലിറ്റില്‍കൈറ്റ്സിന്റെ മലപ്പുറം ജില്ലാ തല സഹവാസ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി ചെയര്‍മാനായി കോട്ടക്കല്‍ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി. സുലൈമാനെയും കണ്‍വീനറായി പ്രിന്‍സിപ്പല്‍ കെ.പി. മജീദിനെയും തീരുമാനിച്ചു. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫെബ്രുവരി ഏഴ്, എട്ട് തിയ്യതികളിലാണ് ക്യാംപ്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 104 കുട്ടികളാണ് ക്യാംപില്‍ പങ്കെടുക്കുക. അഡ്വാന്‍സ് റോബോട്ടിക്സ്, പ്രോഗ്രാമിങ്, അനിമേഷന്‍ മേഖലകളിലെ പുതിയ സങ്കേതങ്ങള്‍ ആണ് കുട്ടികള്‍ ക്യാംപില്‍ പരിചയപ്പെടുന്നത്. സ്‌കൂളുകള്‍ക്ക് ലഭ്യമാക്കാനുദ്ദേശിക്കുന്ന അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റിന്റെ വിതരണോദ്ഘാടനവും ക്യാംപില്‍  നടക്കും.

കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന യോഗം പി.ടി.എ പ്രസിഡണ്ട് കെ. വിജയകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.പി മജീദ് അധ്യക്ഷത വഹിച്ചു. കൈറ്റ് മലപ്പുറം ജില്ലാ കോഡിനേറ്റര്‍ കെ. മുഹമ്മദ് ഷെരീഫ് ക്യാംപ് വിശദീകരണം നടത്തി. എസ്.എം.സി. ചെയര്‍മാന്‍ സജി, വൈസ് പ്രിന്‍സിപ്പല്‍ പി.ജെ ബബിത, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ പി.കെ. കുട്ടിഹസ്സന്‍, സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്സ് മെന്റര്‍ എ. സമീര്‍ ബാബു, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ എം. ജാഫറലി എന്നിവര്‍ പങ്കെടുത്തു.

date