സംസ്ഥാന ബജറ്റ്: വികസന പാതയിൽ പുതുക്കാട് നിയോജക മണ്ഡലം
പുതുക്കാട് നിയോജകമണ്ഡലത്തിന്റെ സർവ്വ വികസനത്തിന് തുടക്കം കുറിച്ച് സംസ്ഥാന ബജറ്റ്. ഓടഞ്ചിറ റെഗുലേറ്റർ നവീകരണവും അനുബന്ധ പ്രവൃത്തികളും 450 ലക്ഷം, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുനിയാട്ടുകുന്ന് ടൂറിസം പദ്ധതി 50 ലക്ഷം,
കുറുമാലിപ്പുഴ പള്ളം ബണ്ട് നിർമ്മാണം പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് 100 ലക്ഷം ബജറ്റിൽ അനുവദിച്ചു.
കൂടാതെ ചെങ്ങാലൂർ .മാട്ടുമല കാളക്കല്ല് റോഡ് 150 ലക്ഷം, കുഞ്ഞാലിപ്പാറ ടൂറിസം മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 50 ലക്ഷം, ആറാട്ടുപുഴ എസ്. സി. സമൃദ്ധി കേന്ദ്രം വല്ലച്ചിറ ജി പി 100 ലക്ഷം, പുതുക്കാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നിർമ്മാണം 100 ലക്ഷം, തൃക്കൂർഗ്രാമ പഞ്ചായത്തിലെ എസ് എം എസ് റോഡ് മൂന്നാം ഘട്ടം പ്രവൃത്തികൾക്ക് 100 ലക്ഷം എന്നീ
പ്രവൃത്തികൾക്കാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിട്ടുള്ളത്. പുതുക്കാട് മണ്ഡലത്തിൽ വിവിധ വകുപ്പുകളിലെ വികസന പ്രവൃത്തികൾ ബജറ്റിൽ ഉൾപ്പെടുത്തുകയും ആവശ്യമായ തുക നീക്കിവയ്ക്കുകയും ചെയ്തതായി കെ. കെ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.
- Log in to post comments