സംസ്ഥാന ബജറ്റിൽ വടക്കാഞ്ചേരി മണ്ഡലത്തിന് 94.62 കോടി രൂപ അനുവദിച്ചു
സംസ്ഥാന ബജറ്റിൽ വടക്കാഞ്ചേരി മണ്ഡലത്തിന് 94.62 കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 12 പദ്ധതികൾക്ക് 12 കോടി രൂപ അനുവദിച്ചു. മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം (1.5 കോടി രൂപ), വരടിയം സൗത്ത് കൂവപ്പാ വഴിയോര വിശ്രമ കേന്ദ്രം (ഒരു കോടി രൂപ), കുറൂർ പാറ - 51 തറ കെ.എ.ല്‍.ഡി.സി. ബണ്ട് റോഡ് (ഒരു കോടി രൂപ), തെക്കുംകര പഞ്ചായത്ത് പത്താഴക്കുണ്ട് വട്ടായി കുടിവെള്ള പദ്ധതി വിപുലീകരണം (ഒരു കോടി രൂപ), ഓട്ടുപാറ ചില്‍ഡ്രന്‍സ് പാര്‍ക്കും ഓപ്പണ്‍ ഓഡിറ്റോറിയവും (ഒരു കോടി രൂപ), വടക്കാഞ്ചേരി ആയുർവേദ വിഷവൈദ്യ ആശുപത്രി രണ്ടാം ഘട്ടം (1.5 കോടി രൂപ), തെക്കുംകര ഗ്രാമപഞ്ചായത്ത് സംസ്കാരിക നിലയം, മലാക്ക - രണ്ടാം ഘട്ടം (ഒരു കോടി രൂപ), അമല നഗർ വനിത അമിനിറ്റി സെന്റർ—രണ്ടാം ഘട്ടം (ഒരു കോടി രൂപ), തോളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം- രണ്ടാം ഘട്ടം (50 ലക്ഷം രൂപ), മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രം - രണ്ടാം ഘട്ടം (75 ലക്ഷം രൂപ), അടാട്ട് കുടുംബാരോഗ്യ കേന്ദ്രം - രണ്ടാം ഘട്ടം (40 ലക്ഷം രൂപ), അവണൂര്‍ - വരടിയം റോഡ് ബി.എം ആൻഡ് ബി.സി (1.35 കോടി രൂപ) തുടങ്ങിയ പദ്ധതികൾക്കാണ് ബജറ്റിൽ തുക അനുവദിച്ചത്.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിന് 17.62 കോടി രൂപ അനുവദിച്ചു. ഗവ. ഡെൻ്റൽ കോളേജിന് 15 കോടി രൂപയും അനുവദിച്ചു. ഗവ. നഴ്സിംഗ് കോളേജിന് 5.50 കോടി രൂപയും, കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് 12 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കില - കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെ വികസനത്തിനായി 32.5 കോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.
- Log in to post comments