ഹരിതകേരളം മിഷന്‍ : ഉപജില്ലാതല പ്രശ്‌നോത്തരി ജനുവരി 31 ന്
ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. ജനുവരി 31 ന് ഉപജില്ലാതലത്തില്‍ താഴെ പറയുന്ന കേന്ദ്രങ്ങളിലാണ് മത്സരം.
തിരുവല്ല- ബി.ആര്‍.സി ഹാള്‍ തിരുവല്ല
ആറന്‍മുള- സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ കിടങ്ങന്നൂര്‍
പുല്ലാട് -ബി.ആര്‍.സി ഹാള്‍ പുല്ലാട്
വെണ്ണിക്കുളം- എസ്.എന്‍.വി.യു.പി സ്‌കൂള്‍ തെള്ളിയൂര്‍
പത്തനംതിട്ട- സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, വെട്ടിപ്പുറം
കോന്നി- ബി.ആര്‍.സി ഹാള്‍ കോന്നി
കോഴഞ്ചേരി- സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ കോഴഞ്ചേരി
മല്ലപ്പള്ളി- സി.എം.എസ്.എച്ച്.എസ്.എസ് മല്ലപ്പള്ളി
അടൂര്‍- ബി.ആര്‍.സി ഹാള്‍ അടൂര്‍, സര്‍ക്കാര്‍ ടൗണ്‍ യു.പി.എസ് അടൂര്‍
റാന്നി- ബി.ആര്‍.സി ഹാള്‍ റാന്നി
പന്തളം- ബി.ആര്‍.സി ഹാള്‍ പന്തളം, സര്‍ക്കാര്‍ യു.പി.എസ് പന്തളം
ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. ഫെബ്രുവരി അഞ്ചിന് പത്തനംതിട്ട മര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാതല മത്സരം. ഫെബ്രുവരി ഏഴിന് നടക്കുന്ന ജില്ലാ പരിസ്ഥിതി സെമിനാറില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.
- Log in to post comments