ഇടുക്കി ഗവ.മെഡിക്കല്‍ കോളേജിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഡയാലിസിസ് കണ്‍സ്യൂമബിള്‍സ്, ഒഫ്താല്‍ കണ്‍സ്യൂമബിള്‍സ്, വിവിധ ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍, ലാബ് ടെസ്റ്റുകള്‍, ആശുപത്രി ലാബ് ബ്ലഡ് ബാങ്ക് യൂണിറ്റിലേക്ക് റീ ഏജന്റുകള്‍, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളിലായി ഓര്‍ത്തോ ഇംപ്ലാന്റുകള്‍, ആശുപത്രി പഴയ കെട്ടിടത്തിലെ ക്യാന്റീന്‍ നടത്തിപ്പ്, ജെ.എസ്.എസ്.കെ പദ്ധതിക്കു കീഴില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന്, വിവിധ ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിന്, ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍, മെഡിക്കല്‍ ഓക്‌സിജന്‍ എഎംസി/സിഎംസി ലഭ്യമാക്കുന്നതിന്, റൊട്ടി വിതരണം, പാല്‍ വിതരണം തുടങ്ങിയ ജോലികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ മുദ്രവെച്ച കവറില്‍ 2026 ഫെബ്രുവരി 13 മൂന്നു മണിക്ക് സൂപ്രണ്ട് ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. ഫോണ്‍ :04862 299574
- Log in to post comments