നവമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍
കാസര്‍കോട് ജില്ലാ അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി
നവ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. പരാതിയുമായി വരുന്ന സ്ത്രീകളെ മാനസികമായി തളര്‍ത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ശരിയല്ലെന്നും ഇത് പരാതിയില്‍ നിന്നും സ്ത്രീകള്‍ പിന്നോട്ട് പോകാന്‍ ഇടയാക്കുമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. നവമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അവഹേളനങ്ങള്‍ പരിധിവിടുന്നു, ഇത് തടയാന്‍ ശക്തമായ നിയമ നടപടികള്‍ വേണം.
കുടുംബ പ്രശ്‌നങ്ങളും തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളുമാണ് ഇന്ന് അദാലത്തില്‍ വന്ന പരാതികളില്‍ ഭൂരിഭാഗവും. 33 പരാതികള്‍ പരിഗണിച്ചതില്‍ 15 എണ്ണം തീര്‍പ്പാക്കി മൂന്ന് പരാതികള്‍ റിപ്പോര്‍ട്ടിന് അയച്ചു. ഒരു പരാതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജാഗ്രത സമിതിക്ക് വിട്ടു.14 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാ കമ്മീഷന്‍ പാനല്‍ അംഗം അഡ്വക്കേറ്റ് ഇന്ദിരാവതി കാസര്‍കോട് ജില്ലാ വനിതാ സെല്‍ എ.എസ്.ഐ മാരായ യു.കെ സരള, പി.ജെ സക്കീന ത്താവി ജീവനക്കാരായ ടി.ആര്‍ ജയന്തി, വൈ.എസ് പ്രീത എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments