Skip to main content

ജില്ലാതല കേരളോത്സവം ജനുവരി 31 മുതല്‍  

യുവജനക്ഷേമബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ടുവരെ വിവിധ വേദികളില്‍ സംഘടിപ്പിക്കും. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ 31 ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആര്‍. ലതാദേവി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആര്‍ അരുണ്‍ ബാബു അധ്യക്ഷനാകും.
 
ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ക്യൂ എ സി ഗ്രൗണ്ട്, ആശ്രാമം മൈതാനം, കല്ലുവാതുക്കല്‍ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ടോറസ് സ്പോര്‍ട്സ് അക്കാദമി, എസ് എന്‍ പബ്ലിക് സ്‌കൂള്‍ വടക്കേവിള, സര്‍ക്കാര്‍ ബോയ്സ് എച്ച്എസ്എസ് കൊല്ലം, കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്, സ്പോര്‍ട്സ് കൗണ്‍സില്‍ തുടങ്ങിയവയാണ് വേദികള്‍.

യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്.കവിത, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി.ജയന്തി, എസ്.സെല്‍വി, ടി.അജയന്‍, ജി.സരസ്വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റി.കെ സയൂജ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ് ബിന്ദു, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്ററും സംഘാടക സമിതി കോര്‍ഡിനേറ്ററുമായ എസ്.ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

 

date