Skip to main content

മാസ്റ്റര്‍ ട്രെയിനര്‍

'റവന്യൂ ഇ-സാക്ഷരത മിഷന്‍ ചാത്തന്നൂര്‍' പദ്ധതിയിലേക്ക് സന്നദ്ധപ്രവര്‍ത്തകരായ 50 മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ് ടു, ആറു മാസത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്സ്, സ്മാര്‍ട്ട്ഫോണ്‍, കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പരിജ്ഞാനം. പ്രായപരിധി: 56 വയസ്. തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് റവന്യൂ, ഇ-സേവനങ്ങളില്‍ പരിശീലനം നല്‍കും. ഓണറേറിയം: ഒരു ക്ലാസിന് 200 രൂപ.  ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ജനുവരി 31 വൈകിട്ട് അഞ്ചിനകം മീനാട് വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.   

 

date