Post Category
താല്പര്യപത്രം ക്ഷണിച്ചു
സോഷ്യല്‍ മീഡിയ വഴി ഉപഭോക്തൃ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 30-60 സെക്കന്റ് ദൈര്‍ഘ്യമുള്ള 10 ഹ്രസ്വ വീഡിയോ ചിത്രങ്ങള്‍ (റീല്‍സ്/ ഷോര്‍ട്ട്സ്)/ രണ്ട് പരസ്യചിത്രങ്ങളും തയ്യാറാക്കുന്നതിനും സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസ് താല്പര്യപത്രം ക്ഷണിച്ചു. തിരഞ്ഞെടുത്ത വിഷയങ്ങളിലാണ് വീഡിയോകള്‍ തയ്യാറാക്കേണ്ടത്. താല്പര്യമുള്ള സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തി മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഫെബ്രുവരി മൂന്നിന് വൈകുന്നേരം മൂന്നിനകം തിരുവനന്തപുരത്തെ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 9946474945.
date
- Log in to post comments